tag:blogger.com,1999:blog-6793754499042844537.post6647374713738766372..comments2023-04-13T07:30:30.139-07:00Comments on hindisopan: Kerala School KalolsavamAnonymoushttp://www.blogger.com/profile/11330208657021379821noreply@blogger.comBlogger1125tag:blogger.com,1999:blog-6793754499042844537.post-17406224334441640502012-09-18T08:06:46.184-07:002012-09-18T08:06:46.184-07:00കോഴിക്കോട്: മലയാളികളുടെ താളബോധത്തിന്റെ സ്വത്വം പകര...കോഴിക്കോട്: മലയാളികളുടെ താളബോധത്തിന്റെ സ്വത്വം പകരുന്ന നാടന്‍പാട്ടും വഞ്ചിപ്പാട്ടും സംസ്ഥാന സ്കൂള്‍ കലോത്സവത്തില്‍ ഉള്‍പ്പെടുത്താന്‍ അനുമതിയായി.

ഇതുസംബന്ധിച്ച് കേരള ഫോക്ലോര് അക്കാദമിയുടെ ശിപാര്‍ശ നടപ്പ് വര്‍ഷം പ്രാബല്യത്തില്‍ വരും. എന്നാല്‍ ഇതിന്റെ മാനദണ്ഡവും ജഡ്ജ്മെന്റുമുള്പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കാന്‍ അക്കാദമിക് സമിതിരൂപികരിക്കും. നാടന്‍പാട്ടുകള്‍ രണ്ട് തരത്തിലുണ്ട്. ഒന്ന് വാമൊഴിയായി കൈമാറികിട്ടിയതും മറ്റൊന്ന് പുതിയ തലമുറയിലെ കവികള്‍ രചിച്ചതും.
കര്‍ഷകരും കര്ഷകതൊഴിലാളികളും ജോലി ആയാസരമാക്കുന്നതിന് പാടി വരുന്നതാണ് നാടന്‍ പാട്ട്.
തലമുറകളായി പകര്‍ന്നു നല്കിയ ഗാനമാണിത്. നിലവില്‍ സ്കൂളുകളില്‍ വിദ്യാരംഗം സാഹിത്യോത്സവത്തിലും കേരളോത്സവത്തിലും നാടന്‍പാട്ട് മത്സര ഇനമാണ്. കുട്ടനാടന്‍ സംസ്കൃതിയുടെ ചേരുവപകരുന്ന രാമപുരത്ത് വാര്യരുടെ കുചേലവൃത്തം പ്രസിദ്ധമാണ്.
മാര്ത്താണ്ഡമയുടെ അനുഗമിച്ച് രാമപുരത്ത് വാര്യര്‍ തിരുവനന്തപുരത്തേക്കുള്ള വഞ്ചിയാത്രയില്‍ പാടിയത് . കൃഷ്ണനും കുചേലനും സതീര്‍ത്ഥ്യരായിരുന്നു. കൃഷ്ണനെ കാണാന്‍ ദരിദ്രനായ കുചേലന്റെ യാത്രയും ദ്വാരകയിലെത്തുന്ന കുചേലനെ ശ്രീകൃഷ്ണന് സ്വീകരിക്കുന്നതും ശ്രീകൃഷ്ണന്റെ അനുഗ്രഹത്താല്‍ കുചേലനും കുടുംബവും ഐശ്വര്യപൂര്‍ണ്ണമായ ജീവിതത്തിലെത്തിച്ചേരുന്നതാണ് ഇതിവൃത്തം.
വള്ളംകളിയിലാണ്. ആറന്മുളയിലാണ്. തിരുവോണതോണിയെ കൊള്ളക്കാര്‍ ആക്രമിച്ചപ്പോള്‍ ഓരോ കരയില്‍ ആളുകള്‍ തോണിയില്‍ അനുഗമിച്ചു. ഇതിന്റെ സ്മരണക്കാണ് വള്ളംകളി. അനുഷ്ടാനഭാഗമാണ് ജലഘോഷയാത്രയില്‍ ഏറ്റവും പുതിയ വഞ്ചപ്പാട്ടുകള് ഉപയോഗിക്കുന്നത്. ആറന്മുളയിലെ പ്രധാന വഴിപാടാണ് വള്ളസദ്യ. വള്ളസദ്യയില്‍ പങ്കെടുക്കുന്നവര്‍ ഭക്ഷണം പാചകം ചെയ്യുന്നവരും പാടും.
മധ്യതിരുവിതാംകൂറിലെ ഇഴചേര്‍ന്നതാണ് വഞ്ചിപ്പാട്ട്. ക്രൈസ്തവ സമുദായത്തിന് ഇടയില്‍ പ്രചാരത്തിലുള്ള അനുഷ്ടാനകാലാരൂപമാണ് ചവിട്ടുനാടകം.സ്കൂളുകളും കോളെജുകളിലും കേന്ദ്രീകരിച്ച് ഫോക്ലോര് ക്ലബ്ബുകള്‍ ആരംഭിക്കാനും അക്കാദമിക്ക് പരിപാടിയുണ്ട്. നാടോടിനൃത്തം അവതരണത്തിലെ അപാകതകള്‍ നീക്കാനും അധികൃതര്‍ ശ്രമിക്കുന്നു.MALAPPURAM SCHOOL NEWShttps://www.blogger.com/profile/11968134722962270133noreply@blogger.com